Wed. Jan 22nd, 2025
കാസര്‍കോട്:

ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറും പ്രതിബദ്ധതയും കോണ്‍ഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും കോണ്‍ഗ്രസില്‍നിന്ന് ആരും ബിജെപിയില്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കില്‍ കെപിസിസി പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക്. മണ്ഡലം തൊട്ട് ഡിസിസി വരെ എല്ലാവര്‍ക്കും അതുണ്ട്. ഇത് മാറണം.’ -ഉണ്ണിത്താന്‍ പറഞ്ഞു.

By Divya