Sun. Jan 19th, 2025
Bajrangdal workers Harrassing Nuns

ന്യൂഡല്‍ഹി:

കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍.ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചത്.

രണ്ട് കന്യാസ്ത്രീകളും രണ്ട് ട്രെയിനി കന്യാസ്ത്രീകളുമാണ് ട്രെയിനില്‍ യാത്രചെയ്തിരുന്നത്. ട്രെയിന്‍ ജാന്‍സിയിലെത്തിയപ്പോള്‍ എസി കമ്പാര്‍ട്ട്മെന്‍റില്‍ വെച്ചായിരുന്നു സംഭവം നടക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കന്യാസ്ത്രീകള്‍ മതംമാറാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകായണ് എന്ന് വാദിച്ചുകൊണ്ടായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവര്‍ കന്യാസ്ത്രീകളെ അപമാനിച്ചത്.

https://www.youtube.com/watch?v=SAStf_3sCzg

https://www.facebook.com/100011603085061/videos/pcb.1340816152981808/1340816122981811

By Binsha Das

Digital Journalist at Woke Malayalam