Mon. Dec 23rd, 2024
തൃശ്ശൂർ:

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ബഹളം. തേക്കിൻകാട് മൈതാനത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഭവം. മുതിർന്ന സിപിഐഎം നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോൺ പ്രസംഗിക്കുന്നതിനിടെ അതിക്രമിച്ചെത്തിയ ആൾ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാൽ ബേബി ജോൺ നിലത്ത് വീണു.

അൽപസമയം മുൻപാണ് സംഭവം. തൃശൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ബേബി ജോൺ പ്രസംഗിക്കാനായി എഴുന്നേറ്റു.

പ്രസംഗം തുടങ്ങി അൽപ സമയത്തിനകം വേദിയിലേയ്ക്ക് ഒരാൾ എത്തി. വേദിയിലുള്ളവരുടെ ശ്രദ്ധ ബേബി ജോണിലേയ്ക്ക് തിരിഞ്ഞു. ഇതിനിടെ വേദിയിലിരുന്ന ആൾ ബേബി ജോണിന് സമീപത്തേയ്ക്ക് എത്തി അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം.

By Divya