Wed. Jan 22nd, 2025
കോഴിക്കോട്:​

മത്സരിക്കാനെത്തിയപ്പോൾ കോഴിക്കോട്​ തനിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നുവെന്ന യുഡിഎഫ്​ കൺവീനർ എംഎം ഹസന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി എംകെ രാഘവൻ എം പി. കോഴിക്കോട്​ താൻ മത്സരിക്കാൻ വരുമ്പോൾ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. ഒരു വട്ടമല്ല മൂന്ന്​ വട്ടം ഒരേ മണ്ഡലത്തിൽ നിന്ന്​ ജയിച്ച്​ വന്നയാളാണ്​ താൻ.

ജനപിന്തുണ ലഭിച്ചതുകൊണ്ടാണ്​ തുടർച്ചയായി വിജയിച്ചത്​. എലത്തൂർ സീറ്റ്​ വിഷയത്തിൽ പാർട്ടി ഇടപെടാൻ വൈകിയെന്നും എംകെ രാഘവൻ പറഞ്ഞു. എംകെ രാഘവൻ എം പിയെ പോലെ ഒരാൾ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കരുതായിരുന്നു. പയ്യന്നൂരിൽ നിന്ന്​ അദ്ദേഹം കോഴിക്കോ​ട്ടെത്തിയപ്പോൾ പ്രതിഷേധം ഉണ്ടായിരുന്നു. അത് അദ്ദേഹം പരിഗണിക്കണമായിരുന്നുവെന്നുമാണ്​ എംഎം ഹസൻ പറഞ്ഞത്​.

By Divya