Mon. Dec 23rd, 2024
തിരുവനന്തപുരം:

തലശ്ശേരിയിലും, ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളിയത് പോരായ്മ തന്നെയാണെന്ന് സമ്മതിച്ച സുരേന്ദ്രന്‍ ഹൈക്കോടതി വിധി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

വിധി അനുകൂലമല്ലെങ്കില്‍ ബിജെപി വോട്ടര്‍മാരുടെ വോട്ട് ആര്‍ക്കാണ് എന്നത് തീരുമാനിച്ച് പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് ആ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” വളരെ വിവേചന പരമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. സാധാരണഗതിയില്‍ നോമിനേഷനില്‍ അപാകതയുണ്ടെങ്കില്‍ അത് പരിശോധിച്ച് നോട്ടീസ് നല്‍കേണ്ടതാണ്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല. നാമനിര്‍ദ്ദേശം തള്ളിയത് പോരായ്മ തന്നെയാണ്

By Divya