Sat. Nov 23rd, 2024
കൊല്ലം:

സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമായതോടെ കൊല്ലം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് വാശിയേറി. തീര മേഖലകളാല്‍ സമ്പന്നമായ കൊല്ലം മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണായുധം. വികസനം ചര്‍ച്ചയാക്കി പ്രതിരോധിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം.

ഏറെക്കാലം യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് . പക്ഷേ 2006 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണയും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഐഎം എംഎല്‍എമാരാണ്. കഴിഞ്ഞ തവണ സിനിമാതാരം എം മുകേഷിനെ രംഗത്തിറക്കിയ സിപിഐഎമ്മിന്റെ പരീക്ഷണം വിജയിച്ചു.

ഒരിക്കല്‍ കൂടി മുകേഷിനെ അവതരിപ്പിക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. ഗസ്റ്റ് എംഎല്‍എ എന്ന പരിഹാസങ്ങള്‍ക്ക് ഉള്‍പ്പെടെ മുകേഷിന് മറുപടിയുണ്ട്. അങ്ങനെ പറയുന്നവരോട് വിഷമമേയുള്ളൂ. അഞ്ച് വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് പിന്നെയും പറയുന്നത്. 1330 കോടിയുടെ വികസനം എങ്ങനെ വന്നു? പ്രവര്‍ത്തിച്ചതിനാലാണ് എണ്ണിയെണ്ണി പറയാന്‍ വികസനം വന്നതെന്നും മുകേഷ്.

By Divya