Mon. Dec 23rd, 2024
തിരുവനന്തപുരം:

അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന്​ രണ്ടിടത്ത്​ എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക തള്ളി. ​ദേവികുളം, തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികയാണ്​ തള്ളിയത്​. അതേസമയം, പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ ബിജെപി പ്രതികരിച്ചു.

ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിയായ ആർ ധനലക്ഷ്മിയുടെെ പത്രികയാണ്​ തള്ളിയത്​. ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്നാണ്​ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി​. ഡമ്മിയുടെ അടക്കം മൂന്ന്​ പേരുടെയും പത്രിക ഇവിടെ തള്ളിയിട്ടുണ്ട്​​.

തലശ്ശേരിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടേയും പത്രിക തള്ളി​. ബിജെപി ജില്ല പ്രസിഡന്‍റ്​ കൂടിയായ എൻ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.

By Divya