Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കാന്‍ പോകുന്നതെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ സര്‍വേകള്‍ കണ്ടുകൊണ്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നതെങ്കിലും അത് മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്.

എല്ലാ സര്‍വേകളും കേരളത്തില്‍ തുടര്‍ഭരണമുണ്ടാക്കുമെന്നാണ് പറയുന്നത്. സിപിഐഎം പ്രചാരണം ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍വേ മാത്രം കണക്കിലെടുത്ത് അമിതമായ ആവേശം പാടില്ലെന്നാണ് കോടിയേരി പറഞ്ഞത്.

അതേസമയം തിരഞ്ഞെടുപ്പ് കാലത്തെ ശബരിമല പ്രശ്‌നം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്നും കോടിയേരി പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ സംഘര്‍ഷത്തിന് സര്‍ക്കാരിന് താത്പര്യമില്ലെന്നും കോടിയേരി പറഞ്ഞു

By Divya