Mon. Dec 23rd, 2024
തൊടുപുഴ:

കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ നാമനിർദ്ദേശ പത്രിക സ്വീകരിക്കൂവെന്നും വിവരം. മലപ്പുറം കൊണ്ടോട്ടിയില്‍ വിവരങ്ങള്‍ മറച്ചുവച്ചതിനെ പരാതി തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരണം മാറ്റിവച്ചത്.

എല്‍ഡിഎഫ് സ്വതന്ത്ര്യന്‍ കെ പി സുലൈമാന്‍ ഹാജിയുടെ ജീവിതപങ്കാളിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൃത്യമല്ലെന്ന് വരണാധികാരി വ്യക്തമാക്കി. ഇതേക്കുറിച്ച് ഒരു വിഭാഗം ആളുകള്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. സ്വത്ത് സമ്പാദന വിവരങ്ങള്‍ കൃത്യമല്ലെന്നും ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സ്ഥാനാര്‍ത്ഥി പത്രിക പൂര്‍ണമാണെന്നും പറഞ്ഞു.

തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്റണി ക്രിമിനല്‍ കേസ് വിവരം മറച്ചുവച്ചുവെന്നും വിവരം. കേസിനെ കുറിച്ച് തനിക്ക് യാതൊരു വിശദാംശങ്ങളുമറിയില്ല, അതാണ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കാതിരുന്നത്. നോട്ടിസോ അനുബന്ധ രേഖകളോ കേസുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്നും കെ ഐ ആന്റണി പറഞ്ഞു

By Divya