Wed. Jan 22nd, 2025
കണ്ണൂർ:

സംസ്ഥാനത്തു കമ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയിൽ കിട്ടിയിട്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തു പിണറായി വിരോധമാണു കെ സുധാകരൻ പ്രസംഗിക്കുന്നതെന്നു കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരൻ. മണ്ഡലത്തിൽ ഒരുക്കങ്ങൾ നടത്തിയില്ല എന്നു പറഞ്ഞു പിന്മാറുന്നതിനേക്കാൾ, പിണറായിയോടു നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ല എന്നു തുറന്നു സമ്മതിക്കുന്നതായിരുന്നു നല്ലത്.

സുധാകരൻ മത്സരിക്കണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടതു താൻ പറഞ്ഞതിനാലാണെന്നും സുധാകരൻ തയാറല്ലെങ്കിൽ സ്ഥാനാർഥിയാകാൻ താൻ ഒരുക്കമായിരുന്നുവെന്നും മമ്പറം ദിവാകരൻ പറഞ്ഞു. ധർമടത്ത് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലുമെന്നതുപോലെ ഇത്തവണയും തന്നെ വെട്ടാൻ ശ്രമം നടന്നെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.

By Divya