Mon. Dec 23rd, 2024
തൃശ്ശൂര്‍:

ശബരിമല യുവതീ പ്രവേശത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച സംഭവം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മുഖ്യമന്ത്രി വികസനത്തിലൂന്നി കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ദേവസ്വം മന്ത്രിയാണ് ശബരിമലവിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചത്. അതിൻ്റെ ആവശ്യമുണ്ടായിരുന്നോ?’ എന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അതിൻ്റെ കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അദ്ദേഹം പിന്നെ പറഞ്ഞത് എന്തിനായിരുന്നു എന്ന് ഞാന്‍ ചോദിക്കാന്‍ പോയിട്ടുമില്ല.

By Divya