Thu. Jan 23rd, 2025
പാലക്കാട്:

കാൽകഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. അത് വിവാദമാക്കുന്നവർ സംസ്കാരം ഇല്ലാത്തവരാണെന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരൻപറഞ്ഞു. കാൽ കഴുകുന്നതും വന്ദിക്കുന്നതും മുതിർന്നവരോടുള്ള ബഹുമാനമാണ്.

സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്‍റെ പ്രവർത്തനം.എതിരാളികളെ കുറ്റം പറയാനില്ല. സനാതന ധർമത്തിന്‍റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരൻ പറഞ്ഞു.

പ്രചരണത്തിനിടെ ഇദ്ദേഹത്തെ മുട്ടുകുത്തി വണങ്ങുന്നതും കാൽ തൊട്ട് തൊഴുന്നതും നമസ്ക്കരിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നത്.

മൂന്നാമൂഴം തേടുന്ന കോൺഗ്രസിന്റെ ഷാഫി പറമ്പിലും സിപിഎമ്മിലെ സി പി പ്രമോദുമാണ് പാലക്കാട് ഇ ശ്രീധരന്റെ മുഖ്യ എതിരാളികൾ.

By Divya