Sun. Feb 23rd, 2025
വടക്കാഞ്ചേരി:

മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എംഎല്‍എ. വടക്കാഞ്ചേരിയുടെ വികസനത്തിന് പിണറായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണെന്ന് അനില്‍ അക്കര പറഞ്ഞു.

വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കാഞ്ചേരിയില്‍ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയാണ്. തോമസ് ഐസകും ജി സുധാകരനും മണ്ഡലത്തിന്റെ വികസനത്തിന് സഹായിച്ചു. ചോദിച്ച പദ്ധതികള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതിയും സഹായവും നല്‍കിയിട്ടുണ്ടെന്നും അനില്‍ അക്കര പറഞ്ഞു.

By Divya