Wed. Jan 22nd, 2025
sandeep vachaspati arrived punnapra vayalar memorial leading controversy

 

ആലപ്പുഴ:

പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയായ സന്ദീപ് വചസ്പതിയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. മനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പുഷ്പാര്‍ച്ചന. ചതിക്കപ്പെട്ടവരെ ആദരിക്കാനാണ് പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ പോയതെന്ന് സ്ഥാനാർഥി.

ഈ നാടിന് വേണ്ടി ബലിദാനികളായ സാധരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സന്ദീപ് വചസ്പതി പ്രതികരിച്ചു. എന്നാൽ ബോധപൂർവം കലാപം ഉണ്ടാക്കാനാണ് ശ്രമമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ ആരോപിച്ചു.

സിപിഐ പരാതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രക്തസാക്ഷി മണ്ഡപത്തിന്റെ ഗേറ്റ് തകർത്തെന്ന് ആരോപണം. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ആഹ്വാനം.

https://www.youtube.com/watch?v=bJywZ5B3aNk

By Athira Sreekumar

Digital Journalist at Woke Malayalam