Fri. Apr 19th, 2024
Baburaj

വടകര:

കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽനിന്നു തലകറങ്ങി താഴേക്ക് വീഴാന്‍ പോയ ആളെ കാലില്‍ പിടിച്ച് രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. വടകരയിലാണ് സംഭവം.

വടകര കേരള ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിൽക്കുമ്പോഴായിരുന്നു ബിനു നിലയത്തില്‍  ബാബു എന്നയാള്‍ തലകറങ്ങി താഴേക്ക് വീഴാന്‍ പോയത്. അപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന തയ്യിൽ മീത്തൽ ബാബുരാജാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.

കെട്ടിടത്തിനു താഴെ വൈദ്യുതകമ്പി ഉൾപ്പെടെയുണ്ടായിരുന്നു. താഴേക്കു വീണിരുന്നെങ്കില്‍ വൻ അപകടം തന്നെ സഭവിക്കുമായിരുന്നു. ബാബുാജ് വളരെ സമയോചിതമായാണ് ബിനു എന്ന ബാവുവിനെ രക്ഷപ്പെടുത്തിയത്.

ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കിൽ എത്തിയത്. ബാങ്കിന്‍റെ വരാന്തയില്‍ ഊഴം കാത്ത് നിൽക്കുമ്പോൾ ബിനു തലകറങ്ങി പെട്ടെന്ന് കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴാന്‍ ശ്രമിക്കുകായയിരുന്നു. പെട്ടെന്ന് ബിനുവിന്റെ കാലിന്മേൽ പിടിത്തം കിട്ടിയ ബാബുരാജ് കൈവരിയോട് കാൽ ചേർത്തു പിടിച്ച് നിന്ന് മറ്റുള്ളവരോട് സഹായം അഅഭ്യര്‍ത്ഥിക്കുകായയിരുന്നു.

https://www.youtube.com/watch?v=B55BArF7HZY

By Binsha Das

Digital Journalist at Woke Malayalam