Sun. Dec 22nd, 2024
NSA against man who spit on rotis while cooking at wedding in UP's Meerut

മീററ്റ്:

വിവാഹ വിരുന്നിനുള്ള റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. വിരുന്നുകാര്‍ക്ക് നല്‍കാനുള്ള തന്തൂരി റൊട്ടിയില്‍ പാചരക്കാരന്‍ സുഹെെലിന്‍റെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഫെബ്രുവരിയിലാണ് യുപിയിലെ  മീററ്റില്‍ നിന്ന് സുഹൈല്‍ അറസ്റ്റിലായത്. സുഹൈലിന്‍റെ ബന്ധുക്കള്‍ ജാമ്യത്തിനായി ശ്രമിച്ചതോടെയാണ് ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ജില്ലാ മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സുഹൈലിന്‍റെ സുരക്ഷയേക്കരുതിയാണ് ദേശീയ സുരക്ഷാ നിയമ പ്രകാരം ചുമത്തിയതെന്നാണ് അധികൃതര്‍ ദേശീയമാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇതിന് മുന്‍പ് സുഹൈലിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നും ഉണ്ടായേക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാലാണ് നടപടിയെന്നുമാണ് വിശദീകരണം.

https://www.youtube.com/watch?v=IgdaXYrEGAA

By Binsha Das

Digital Journalist at Woke Malayalam