Thu. Dec 19th, 2024
തൊടുപുഴ:

കേരള കോൺഗ്രസ് പി സി തോമസ്-പി ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർഎസ്എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തള്ളി പി ജെ ജോസഫ്. പി സി തോമസ് വിഭാഗവുമായുള്ള ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്കെന്ന് ജോസഫ് പറഞ്ഞു. ബിജെപിക്കെതിരെയുള്ളത് പ്രഖ്യാപിത നിലപാടാണെന്നും മറ്റുള്ളവർക്ക് എന്തും പറയാമല്ലോയെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒറ്റ കേരളാ കോൺഗ്രസേ കാണൂവെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കേരള കോൺഗ്രസ് പി സി തോമസ്-പി ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർഎസ്എസ് പദ്ധതിയാണന്നാണ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്.

By Divya