Sun. Dec 22nd, 2024
Dalit students scholarship denied in Palakkad

 

പാലക്കാട്:

പട്ടിക ജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള സ്കോളർഷിപ്പ് തടഞ്ഞുവെച്ച് പാലക്കാട് അസിസ്റ്റന്റ് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ. ശ്രീജ കെ എസ് എന്ന ഓഫീസർക്കെതിരെ കുട്ടികളുടെ മാതാപിതാക്കൾ അടക്കം രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കേരളാ ഹൈക്കോടതി പട്ടിക ജാതി വിഭാഗത്തിൽ പെട്ട എന്നാൽ കേരളത്തിന് പുറത്തുപഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനോടകം തന്നെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിത്തുടങ്ങി. അതേസമയം പാലക്കാട് ജില്ലയിൽ നിന്നാണ് ഇത്തരമൊരു അനാസ്ഥ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതുവരെ ഈ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ഒരു ഫയൽ പോലും നീങ്ങിയിട്ടില്ല എന്നാണ് ആരോപണം. 

മാതാപിതാക്കളോട് ഇത്തരത്തിലൊരു സ്കോളർഷിപ്പ് ഇല്ലെന്നും ഇറങ്ങുപോകാനും പറയുകയാണെന്നും കൂടാതെ ഹൈക്കോടത്തിയുടെ ഉത്തരവിനെതിരെ സ്റ്റേ നൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനമെന്നും പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു.

https://www.youtube.com/watch?v=azYfnOjtNl8

By Athira Sreekumar

Digital Journalist at Woke Malayalam