Sun. Dec 22nd, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ മൊഴി നൽകാൻ സ്വർണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനെ പ്രേരിപ്പിച്ചതിന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച്​​ കേസ്​. സ്വപ്​നസുരേഷിന്‍റെ ശബ്​ദരേഖയുടെ അടിസ്ഥാനത്തിലാണ്​ കേസ്​. അന്വേഷണചുമതലയുള്ള ഇ ഡി ഉദ്യോഗസ്ഥർക്കെതിരായാണ്​ കേസ്​.

ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനകുറ്റവും ചുമത്തിയിട്ടുണ്ട്​. നേരത്തെ ഇ ഡിക്കെതിരെ കേസെടുക്കാമെന്ന്​ സംസ്ഥാന സർക്കാറിന്​ നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഇപ്പോഴത്തെ നടപടി​. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന മൊഴി സ്വപ്​ന സുരേഷ്​ നൽകിയിരുന്നു. ഇത്​ ഇ ഡി സമ്മർദ്ദം മൂലമാണെന്ന്​ സ്വപ്​നയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥയും മൊഴി നൽകിയിട്ടുണ്ട്.

By Divya