Fri. Aug 29th, 2025
തിരുവനന്തപുരം:

സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി.

ഇന്നും നാളെയുമായി യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കും. ശനിയാഴ്ച രാവിലെ 11 മണി മുതൽ സൂക്ഷ്മപരിശോധന ആരംഭിക്കും. മാർച്ച് 22 വൈകീട്ട് മൂന്ന് മണിവരെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനും അവസരമുണ്ട്.

By Divya