Sun. May 5th, 2024
തവനൂർ:

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂർ എൽഡിഎഫ് സ്ഥാനാർഥി കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവർത്തനമെന്നും കെടി ജലീൽ വ്യക്തമാക്കി. ജനങ്ങൾക്ക് അവരുടെ കൂടെ നിൽക്കുന്നവർ ആരാണെന്നും നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർ ആരാണെന്നും അറിയാം. തന്നെ നന്നായി അറിയുന്നവരാണ് തവനൂരിലെ ജനങ്ങളെന്നും ജലീൽ പറഞ്ഞു.

മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനാർത്ഥിയായി വേണ്ടെന്ന് ചൂണ്ടിക്കാട്ടി അവരുടെ പ്രവർത്തകർ തന്നെയാണ് പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം സിപിഎം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

By Divya