Sun. Sep 8th, 2024
​കൊച്ചി:

പിണറായി വിജയൻ ജയിക്കണമെന്നും എൽഡിഎഫിന്​ ഭരണത്തുടർച്ച ലഭിക്കണ​മെന്നുമാണ്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ രാഹുൽ ഈശ്വർ. മീഡിയവൺ ചാനൽ ചർച്ചയിലാണ്​ തീവ്ര ഹിന്ദു വലതുപക്ഷ ആശയക്കാരൻ കൂടിയായ രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്​.

”ഈ ഇലക്​ഷനിൽ പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ്​ തകരണമെന്നും ആഗ്രഹിക്കുന്നവരാണ്​ തീവ്ര ഹിന്ദു വലതുപക്ഷത്ത്​ നിൽക്കുന്ന ആളുകൾ. കോൺഗ്രസ്​ മുക്​തമായ കേരളവും ഭാരതവും ഉണ്ടായാൽ മാത്രമേ തങ്ങൾക്ക്​ സ്​പേസ്​ ഉള്ളൂവെന്ന്​ ഇവർ കരുതുന്നു. അതിന്​ ശേഷം ആദ്യം നായർ -നസ്രാണി കോമ്പിനേഷനും പിന്നീട്​ നായർ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നുമാണ്​ ആഗ്രഹം.

ആർ എസ്​ എസ്​ സൈദ്ധാന്തികൻ ബാലശങ്കർ അടക്കമുള്ളവർ പറയുന്നതാണ്​ ഇക്കാര്യം. പിണറായിയെ ഏറ്റവും കൂടുതൽ എതിർക്കുന്നവർ പോലും പിണറായി ജയിക്കണമെന്നും കോൺഗ്രസിന്‍റെ സ്​പേസ്​ ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. ​ അതാണ്​ കേരളത്തിലെ രാഷ്​ട്രീയ സത്യം.

By Divya