Mon. Dec 23rd, 2024

കണ്ണൂര്‍:

മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് പെപിസിസി  വര്‍ക്കിങ് പ്രസിഡന്‍റ് സുധാകരന്‍ എംപി. തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. മറ്റ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാന്‍ തന്നെ സാനിധ്യം അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്നുമാണ് നേതൃത്വത്തെ അറിയിച്ചതെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പക്ഷേ, സുധാകരനെ പിന്തിരിപ്പിച്ചത് കണ്ണൂര്‍ ഡിസിസിയാണ്. സുധാകരന്‍ മണ്ഡലത്തില്‍ തളയ്ക്കപ്പെടുമെന്ന് ഡിസിസി സുധാകരനെ ഉപദേശിച്ചു. അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യില്ലെന്നും ഡിസിസി മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് സുധാകരനും  മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പകരം ധര്‍മടത്ത് ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു. താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് രഘുനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

പത്രികാസമര്‍പ്പണണ്തതിനുള്ള അവസാന തീയതി നാളെയാണെന്നിരിക്കെ ഇന്നുതന്നെ രഘുനാഥിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

https://www.youtube.com/watch?v=JyorZLt1gtE

 

By Binsha Das

Digital Journalist at Woke Malayalam