Wed. Jan 22nd, 2025
പത്തനംതിട്ട:

കോണ്‍ഗ്രസ് വിട്ട ഡിസിസി മുന്‍ പ്രസിഡന്റ് പി മോഹന്‍രാജിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎമ്മും ബിജെപിയും നീക്കം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഇരുമുന്നണികളില്‍നിന്നും നേതാക്കള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് മോഹന്‍ രാജ് പറഞ്ഞു. ജില്ലാ ഘടകത്തിന്റെ ക്ഷണത്തിനുപുറമെ സിപിഎം സംസ്ഥാന സമിതി അംഗം കെ അനന്തഗോപനും മോഹന്‍ രാജിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഉചിത തീരുമാനം ഉചിത സമയത്തെടുക്കുമെന്നാണ് മോഹന്‍ രാജിന്റെ പ്രതികരണം.

ആര്‍ക്കും പിടികൊടുത്തിട്ടില്ലെങ്കിലും കോണ്‍ഗ്രസ് വിട്ടതോടെ സിപിഎമ്മും ബിജെപിയും മോഹന്‍ രാജിനു പിന്നാലെയുണ്ട്. ഉന്നതനേതാക്കള്‍ ഉള്‍പ്പെടെ ഇരുഭാഗത്തേയും നേതാക്കള്‍ നിത്യേന വിളിക്കുന്നുണ്ട്. അന്തിമ തീരുമാനം തല്‍ക്കാലം എടുത്തിട്ടില്ലെന്ന് മോഹന്‍രാജ് പറഞ്ഞു. മോഹന്‍ രാജിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാൻ കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നുണ്ട്.

By Divya