Wed. Jan 22nd, 2025
ലഖ്‌നൗ:

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപിയില്‍ അക്രമികള്‍ അരങ്ങുവാഴുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റോന്തുചുറ്റലാണ് ആദിത്യനാഥിന്റെ പണിയെന്ന് അഖിലേഷ് പരിഹസിച്ചു. ബിജെപിയുടെ ഭരണത്തിന് കീഴില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും അഖിലേഷ് ആരോപിച്ചു.

അക്രമികള്‍ പൊലീസിനെ നേരെ തോന്നുമ്പോലെ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. കൊള്ള, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ബലാത്സംഗം എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു ദിവസം പോലും സംസ്ഥാനത്ത് ഇല്ലെന്നും അഖിലേഷ് പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ എല്ലാ അടവുകളും പയറ്റുന്നുണ്ടെന്നും എന്നാല്‍ ഇനി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഒരു തന്ത്രവും ഫലിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.

By Divya