Sat. May 4th, 2024
തിരുവനന്തപുരം:

ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനൊടുവിലാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. വി മുരളീധരന്‍ വിഭാഗം അവഗണിച്ചിട്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കരുത്ത് തെളിയിച്ചാണ് ശോഭ ഇറങ്ങുന്നത്. കഴക്കൂട്ടത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുന്നു.

മൂന്നാംസ്ഥാനത്ത് നിന്നും പാര്‍ട്ടിയെ രണ്ടാ സ്ഥാനത്ത് എത്തിച്ചത് 2016ല്‍ വി മുരളീധരന്റെ പോരാട്ടവീര്യമാണ്. മുരളീധരന്‍ അല്ലെങ്കില്‍ കെ സുരേന്ദ്രന്‍, രണ്ടിലൊന്നില്‍ മാത്രമായിരുന്നു ഒരാഴ്ച മുമ്പ് വരെയും പ്രവര്‍ത്തകരുടെ കാത്തിരിപ്പ്. എന്നാല്‍ പെട്ടെന്നാണ് ശോഭ സുരേന്ദ്രന്‍ കളംപിടിക്കുന്നത്.

ശോഭയെ വെട്ടാന്‍ തുഷാറിനെ വരെ ഇറക്കാന്‍ വി മുരളീധരനും കെ സുരേന്ദ്രനും പദ്ധതിയിട്ടെങ്കിലും അതും പാളി. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ഇടപെടലില്‍ ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തേക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വി മുരളീധരന്‍ ശോഭയെ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.

By Divya