Mon. Dec 23rd, 2024
തിരുവനന്തപുരം:

ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസിൻ്റെ ജനാധിപത്യം അത്രമേൽ സവിശേഷമാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വെർച്വൽ രാഷ്ട്രീയ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ ഗാന്ധി.

എല്ലാ കാലത്തും അഭിപ്രായ ഭിന്നതകൾ ഉയർന്നതാണ് കോൺഗ്രസിന്റെ കരുത്ത്. അഭിപ്രായ ഭിന്നതകൾ കോൺഗ്രസിനെ ഇല്ലാതാക്കുന്നു എന്നല്ല, കോൺഗ്രസ് വീണ്ടും ശക്തി പ്രാപിക്കുന്നു എന്നതിന്റെ സൂചനയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

By Divya