Mon. Dec 23rd, 2024
കൊച്ചി:

നിയമസഭ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. യുഡിഎഫില്‍ സ്ത്രീകള്‍ക്ക് പതിനൊന്ന് സീറ്റാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒമ്പത് സീറ്റും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റ മണ്ഡലങ്ങളാണ്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്ക് യുഡിഎഫ് കൊടുത്തത്.

പതിനഞ്ച് സീറ്റിലാണ് എല്‍ഡിഎഫില്‍ സ്ത്രീകള്‍ മത്സരിക്കുന്നത്. ഇതില്‍ പത്ത് സീറ്റും മുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ്. ബാക്കി അഞ്ച് സീറ്റുകളും കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണി ഏഴായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതാണ്.

യുഡിഎഫില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന മണ്ഡലം വിജയസാധ്യത കുറഞ്ഞതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്നിരുന്നു.

By Divya