Wed. Jan 22nd, 2025

എറണാകുളം:

കളമശേരി സീറ്റിനെ ചൊല്ലി മുസ്ലിം ലീഗില്‍ ആഭ്യന്തര തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായ പ്രതിഷേധങ്ങള്‍ അസ്വാഭാവികമാണ്. പ്രതിഷേധമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ നുഴഞ്ഞുകയറിയ ലീഗ് ശത്രുക്കളാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ്.

പ്രതിഷേധങ്ങള്‍ പ്രചാരണത്തെ ബാധിക്കില്ല. ടി എ അഹമ്മദ് കബീര്‍ അവിവേകം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അതേസമയം കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി നിശ്ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം മാറ്റാറില്ലെന്നും ലീഗ് നേതൃത്വം പറയുന്നു.

അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കണ്ടു. മുസ്ലിം ലീഗ് നേതൃത്വം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു

By Divya