Mon. Dec 23rd, 2024
തിരുവനന്തപുരം:

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല വിഷയം ചര്‍ച്ചയാക്കാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

2016ല്‍ സുരേന്ദ്രന്‍ തോറ്റത് 87 വോട്ടിന്റെ വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ മഞ്ചേശ്വരത്തെ ജനങ്ങള്‍ സുരേന്ദ്രനെ വിജയിപ്പിക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. ശബരിമല വിഷയം നടന്ന സമയത്ത് അവിടെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് സുരേന്ദ്രന്‍.

ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെ ജയിലില്‍ കിടന്ന നേതാവ് കൂടിയാണ് സുരേന്ദ്രന്‍. അതുകൊണ്ടാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.

By Divya