Mon. Dec 23rd, 2024
പാലക്കാട്:

ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പിന്തുണ തേടി പാലക്കാട് ബിഷപ്പ് ഹൗസിലെത്തി. പാലക്കാട് രൂപതാ അധ്യക്ഷൻ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം സഭയുടെ എല്ലാവിധ പിന്തുണയും അനുഗ്രഹവും ശ്രീധരന് ഉണ്ടാകുമെന്ന് മാനത്തോടത്ത് പ്രതികരിച്ചു.

അഴിമതി പുരളാത്ത മെട്രോമാനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സ്വാഭാവികമായും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും അനുഗ്രഹവുമുണ്ടെന്നാണ് ജേക്കബ് മാനത്തോടത്ത് പറഞ്ഞത്. ‘ക്രിസ്ത്യന്‍ മൂല്യങ്ങള്‍ നേരത്തേ മനസിലാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തെ കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കണമെന്ന ഉദ്ദേശത്തോട് കൂടി വന്നതാണ്,’ എന്നായിരുന്നു ഇ ശ്രീധരന്‍റെ പ്രതികരണം

By Divya