Mon. Dec 23rd, 2024
ഗുവാഹത്തി:

അസമിൽ ബിജെപിയെ തോൽപിക്കാൻ സംയുക്ത സ്ഥാനാർത്ഥികൾ വരണമെന്ന് സ്വരാജ് അഭിയാൻ നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കർഷക നേതാവും റെയ്ജോർ ദൾ പ്രസിഡന്റുമായ അഖിൽ ഗോഗൊയിയെ സന്ദർശിക്കാനെത്തിയതായിരുന്നു യോഗേന്ദ്ര യാദവ്. കിസാൻ സംഘർഷ സമിതി നേതാവ് സുനിലാമും ഒപ്പമുണ്ടായിരുന്നു.

ആദ്യ രണ്ടു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പു നടക്കുന്ന 86 സീറ്റിൽ 19 സ്ഥാനാർഥികളെ അഖിൽ ഗൊഗോയ് നിർത്തിയിട്ടുണ്ട്. ഇവർക്കെതിരെ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തരുതെന്ന് യോഗേന്ദ്ര യാദവ് അഭ്യർഥിച്ചു. പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അഖിൽ ഗൊഗോയിയെ 2019ൽ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

By Divya