Mon. Dec 23rd, 2024
പുതുച്ചേരി:

സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവെ പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എന്‍ഡിഎയിലെ അണ്ണാ ഡിഎംകെയും ബിജെപിയും. മണ്ഡലം വിട്ടുകൊടുക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറാകാതിരുന്നതോടെയാണ് പരസ്പരം മത്സരിക്കാന്‍ കളമൊരുങ്ങിയത്.

അതേസമയം പുതുച്ചേരിയില്‍ എന്‍ഡിഎ സീറ്റുവിഭജനം എങ്ങുമെത്തിയിട്ടില്ല. ഇരുപാര്‍ട്ടികളും നെല്ലിത്തോപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടിലാണ്. അണ്ണാ ഡിഎംകെയ്ക്കായി മുന്‍ എംഎല്‍എ ഓം ശക്തി സെഗാര്‍ ആണ് നാമനിര്‍ദേശ പത്രി സമര്‍പ്പിച്ചത്. ബിജെപിയ്ക്കായി എംഎല്‍എ ജോണ്‍ കുമാറിന്റെ മകന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മത്സരിക്കുന്നത്.

2016 ല്‍ ഓം ശക്തി സെഗാര്‍ ജോണ്‍ കുമാറിനോട് പരാജയപ്പെട്ടിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ വി നാരായണസ്വാമിയ്ക്ക് വേണ്ടി ജോണ്‍ കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചാണ് നാരായണസ്വാമി മുഖ്യമന്ത്രിയായത്. അതേസമയം ഇത്തവണ ഡിഎംകെയാണ് നെല്ലിത്തോപ്പില്‍ നിന്ന് യുപിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്.

By Divya