Mon. Dec 23rd, 2024
തി​രു​വ​ന​ന്ത​പു​രം:

പി​ണ​റാ​യിയെ താൻ പ്രശംസിച്ചതിനെ ന്യാ​യീ​ക​രി​ച്ച് മു​തി​ർ​ന്ന ബി​ജെപി നേ​താ​വും നേ​മം എംഎ​ൽഎ​യു​മാ​യ ഒ ​രാ​ജ​ഗോ​പാ​ൽ. എന്തിനെയും ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബിജെ​പി ശോ​ഭ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണം. ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെന്നും ഒ രാജഗോപാൽ പറഞ്ഞു. നേമത്ത് മത്സരിക്കാതിരിക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണ്.

പാ​ർ​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി ​ശി​വ​ൻ​കു​ട്ടി​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ അ​മ​ർ​ഷം അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ഴു​മു​ണ്ട്. ഇ​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ശി​വ​ൻ​കു​ട്ടി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

By Divya