Wed. Apr 24th, 2024
തമിഴ്നാട്:

നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മുൻ മഹിള കോൺഗ്രസ്സ് അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഖുശ്ബു പറഞ്ഞു. വനിതാ നേതാക്കളെ എപ്പോഴും അടിച്ചമർത്താനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ഇതാണ് താൻ പാർട്ടി വിടാനുള്ള കാരണമെന്നും ഖുശ്ബു പറഞ്ഞു.

ശോഭയെ നിസ്സാരമായി നിശ്ശബ്ദയാക്കി. ലതിക തല മുണ്ഡനം ചെയ്യുമെന്ന് വിചാരിച്ചില്ല. കെ ആർ മീര
വനിതാ നേതാക്കളെ കണക്കിലെടുക്കാത്ത നേതാവാണ് രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ എല്ലാം പൊള്ളത്തരമാണെന്നും ഖുശ്‌ബു ആരോപിച്ചു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് വിജയ സാധ്യത മുന്നിൽക്കണ്ടല്ല. ബിജെപി ടിക്കറ്റിൽ തമിഴ്‌നാട്ടിൽ താൻ വമ്പിച്ച വിജയം നേടുമെന്നും ഖുശ്‌ബു പറഞ്ഞു.

By Divya