കോട്ടയം:
ലതിക സുഭാഷിന്റെ പരസ്യ പ്രതിഷേധത്തെ എതിര്‍ത്ത് മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവെച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനാണ് വെെസ് പ്രസിഡന്‍റ് ആശ സനല്‍ രംഗത്തെത്തയിത്. പാർട്ടി വനിതകളെ പരിഗണിച്ചുവെന്ന് വെെസ് പ്രസിഡന്‍റ് ആശ സനല്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സീറ്റുവേണമെന്ന പിടിവാശിയാണ് പ്രശ്നമെന്ന് ആശ സനല്‍ പറഞ്ഞു.
പാര്‍ട്ടിയെ വിജയിപ്പിക്കാനിറങ്ങേണ്ട സമയത്ത് പ്രതിഷേധം പാടില്ലായിരുന്നുവെന്ന് എന്നാൽ, നിലവിലെ സ്ഥിതി നേതൃത്വത്തിന്റെ വീഴ്ചയെന്ന് ശൂരനാട് രാജശേഖരന് ആരോപിച്ചു. മുല്ലപ്പള്ളിയുടെ പ്രതികരണം ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ ആറുസീറ്റില്‍ തീരുമാനം വൈകിട്ടോടെയെന്ന് കെ.സി.വേണുഗോപാല്‍. ലതികയ്ക്ക് സീറ്റ് നല്‍കാനായിരുന്നു തീരുമാനം. പിന്നീട് മാറ്റേണ്ടിവന്നു. മറ്റൊരു സീറ്റിന് ലതിക വഴങ്ങിയില്ല. എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ലതലിക സുഭാഷിനെ തള്ളിയിരുന്നു. ലതികാ സുഭാഷ് എല്ലാ ചർച്ചകളും കഴിഞ്ഞപ്പോഴാണ് മറ്റ് സീറ്റുകൾ ചോദിച്ചത്. ഏറ്റുമാനൂരാണ് ലതിക സുഭാഷ് ആവശ്യപ്പെട്ടത്. ചോദിക്കുന്ന സീറ്റ് തന്നെ കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചത്. ലതികാ സുഭാഷിന്റെ രാജിയില്‍ പ്രശ്നമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.സീറ്റ് ലഭിക്കാത്തതിനെത്തുടർന്നു ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തതു ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഒരു പ്രശ്നവും ഇല്ലെന്നായിരുന്നു ആലത്തൂര്‍ എംപി രമ്യ ഹരിദാസ് പ്രതികരിച്ചത്. സ്ത്രീകൾക്ക് പട്ടികയിൽ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താൻ കഴിയില്ല. സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നുമായിരുന്നു രമ്യ ഹരിദാസ് തൃശൂരിൽ പറഞ്ഞത്. ലതിക സുഭാഷ് പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടിക അല്ല ഇതെന്നും രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ മൂന്ന് മുന്നണികളിലെയും വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്തെത്തി. സ്ത്രീകൾ ഇല്ലാതെ സ്ഥാനാർഥി പട്ടിക മൂന്ന് മുന്നണികളുടെയും കൂട്ട തോൽവിയാണ്. സ്ത്രീകൾക്കിത് മതി എന്ന സമീപനമാണ് പുരുഷൻമാരുടെ ഭാഗത്ത് നിന്നുമുണ്ടായത്. സീറ്റ് ലഭിക്കാതെ പോയതിൽ പ്രതിഷേധിക്കാൻ മുതിര്‍ന്ന ലതികാ സുഭാഷിനെ പോലെയുള്ളവരെ നേതാക്കൾ അപഹസിക്കുകയാണ് ചെയ്യുന്നതെന്നും ആനി രാജ കുറ്റപ്പെടുത്തിയിരുന്നു.
https://www.youtube.com/watch?v=sWGwEiM0RL4