Mon. Dec 23rd, 2024
തൃശൂര്‍:

സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോൾ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാകില്ല. ഏറ്റുമാനൂര്‍ സീറ്റ് ലതികാ സുഭാഷിന് നൽകണമെന്ന് തന്നെയായിരുന്നു കോൺഗ്രസ് താൽപര്യം. പക്ഷെ മുന്നണി വിതം വയ്പ്പിൽ സീറ്റ് പിജെ ജോസഫിന് അനുവദിക്കേണ്ടിവന്നു എന്നും കെസി വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാൻ കോൺഗ്രസിന് മിനിറ്റുകൾ മതി. ഫലം വന്ന് മിനിറ്റുകൾക്ക് അകം തന്നെ അത് കണ്ടെത്താവുന്നതേ ഉള്ളു എന്നും കെ സി വേണുഗോപാൽ തൃശൂരിൽ പറഞ്ഞു. ആറ് മണ്ഡലങ്ങലിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

By Divya