Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

യാക്കോബായ സഭയെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മുന്‍ തിരഞ്ഞെടുപ്പുകളിലേത് പോലെ സമദൂര നിലപാട് തന്നെയായിരിക്കും സഭ സ്വീകരിക്കുകയെന്നും ബിജെപിയെ പിന്തുണക്കില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

നേരത്തെ യാക്കോബായ സഭ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പള്ളിത്തര്‍ക്കത്തില്‍ ബിജെപി ഇടപെടാന്‍ തുടങ്ങിയതിന് പിന്നാലെയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
പള്ളി തര്‍ക്കത്തില്‍ കൃത്യമായ ഉറപ്പുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാക്കോബായ സഭ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസിൻ്റെ നേതൃത്വത്തില്‍ നാല് ബിഷപ്പുമാരാണ് ഡൽഹിക്ക് പോയത്. പള്ളിതര്‍ക്കത്തില്‍ അനുകൂലമായ തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാക്കോബായ സംഘം. എന്നാല്‍ അത്തരത്തിലൊരു തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് നില്‍ക്കാതെ സംഘം മടങ്ങിയത്.

By Divya