Wed. Jan 22nd, 2025
തിരുവനന്തപുരം:

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാകും.

കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി.

അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, ഡോ എം അബ്ദുസ്സലാം- തിരൂര്‍, ജേക്കബ് തോമസ്- ഇരിങ്ങാലക്കുട.

By Divya