Mon. Dec 23rd, 2024
തൃ​ശൂ​ർ:

ത​പാ​ൽ വോ​ട്ടി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ഗ​രേ​ഖ​യി​റ​ങ്ങി. ഭി​ന്ന​ശേ​ഷി​ക്കാ​ർ, കൊവിഡ് സ്​​ഥി​രീ​ക​രി​ച്ച​വ​ർ/​സം​ശ​യ​ത്തി​ലു​ള്ള​വ​ർ, ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ, 80 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ​മ്മ​തി​ദാ​യ​ക​ർ എ​ന്നി​വ​ർ വി​ജ്​​ഞാ​പ​ന തീ​യ​തി​ക്ക്​ അ​ഞ്ച്​ ദി​വ​സ​ത്തി​നു​ള്ളി​ൽ ത​പാ​ൽ വോ​ട്ടി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച ഇ​റ​ങ്ങി​യ മാ​ർ​ഗ​രേ​ഖ​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.​

അ​പേ​ക്ഷ​യു​ടെ നി​ജ​സ്​​ഥി​തി തൃ​പ്​​തി​പ്പെ​ട്ടാ​ൽ വ​ര​ണാ​ധി​കാ​രി​ക്ക്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാം. കൊവിഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​​ട്ടാ​ണ്​ ത​പാ​ൽ വോ​​ട്ടെ​ങ്കി​ൽ ചി​കി​ത്സ സ​ർ​ട്ടി​ഫി​ക്ക​റ്റും ഭി​ന്ന​ശേ​ഷി വോ​ട്ടാ​ണെ​ങ്കി​ൽ ബെ​ഞ്ച്​ മാ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ബാ​ല​റ്റി​നു​ള്ള​ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷ​ക​ർ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണെ​ന്ന്​ വ​ര​ണാ​ധി​കാ​രി സ്​​ഥി​രീ​ക​രി​ച്ച്​ ബാ​ല​റ്റ് ​പേ​പ്പ​ർ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ത​പാ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ന്ന​വ​രു​ടെ അ​ച്ച​ടി​ച്ച പ​ട്ടി​ക അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​ക​ണം. പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ബാ​ല​റ്റ്​ പേ​പ്പ​ർ ന​ൽ​കാ​നെ​ത്തു​ന്ന ദി​വ​സ​വും സ​മ​യ​വും വോ​ട്ട​ർ​മാ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കും. തു​ട​ർ​ന്ന്​ ന​ട​പ​ടി​ക​ൾ​ക്കാ​യി പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ടീം ​രൂ​പ​വ​ത്​​ക​രി​ക്കാം.

അ​ന്ധ​ത​യും ശാ​രീ​രി​ക അ​വ​ശ​ത​യു​മു​ള്ള വോ​ട്ട​ർ​മാ​രാ​ണെ​ങ്കി​ൽ മാ​ത്രം സ​മ്മ​തി​ദാ​നം രേ​ഖ​പ്പെ​ടു​ത്താ​ൻ മു​തി​ർ​ന്ന ആ​ളെ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ്​ സ​ർ​ക്കു​ല​റി​ലു​ള്ള​ത്. ത​പാ​ൽ വോ​ട്ടു​മാ​യി പോ​കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ പൊ​ലീ​സ്​ സം​ര​ക്ഷ​ണം ന​ൽ​കും.

By Divya