Mon. Dec 23rd, 2024
തൃശൂര്‍:

കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ആണ് ബിജെപിയിൽ ചേർന്നത്. ആർഎസ്പി വിദ്യാർത്ഥി വിഭാഗം നേതാവായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കയ്​പമംഗലം വേണ്ടെന്നും പകരം മറ്റൊരു മണ്ഡലം വേണമെന്നും​ ആർഎസ്​പി യുഡിഎഫിനെ അറിയിച്ചിരുന്നു. ധർമ്മടമോ കല്ല്യാശ്ശേരിയോ നൽകണമെന്നാണ്​ ആർഎസ്​പി ആവശ്യപ്പെട്ടതെങ്കിലും മട്ടന്നൂർ മണ്ഡലമാണ്​ യുഡിഎഫ്​ നൽകിയത്​.

ഇതോടെ നഹാസിന്‍റെ മല്‍സര സാധ്യത മങ്ങുകയായിരുന്നു. ഇതിന്​ പിന്നാലെയാണ്​ നഹാസ്​ ആർഎസ്​പി വിട്ടത്​. ബിജെപി നേതാവ്​ എഎൻ രാധാകൃഷണന്‍റെ സാന്നിധ്യത്തിലാണ്​ നഹാസ്​ ബിജെപിയിലെത്തിയത്​.

By Divya