പാലക്കാട്:
മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് പ്രവർത്തകർ. ബിജെപി രണ്ടാംസ്ഥാനത്തുളള മണ്ഡലത്തില്‍ നേമം ആവര്‍ത്തിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
മലമ്പുഴയില്‍ മത്സരിക്കാന്‍ താല്പര്യമറിയിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും കത്തയച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് മലമ്പുഴയില്‍ അടിസ്ഥാന വേരുകളില്ലാത്ത പാര്‍ട്ടിക്ക് നല്‍കിയതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.
ബിജെപി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് വന്ന മണ്ഡലമാണ് ഇത്. ശക്തമായ വേരോട്ടമുളള ബിജെപിയെ സഹായിക്കുന്നതിന് വേണ്ടി മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് വിറ്റുവെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം. ഇത്തവണ വി എസ് അച്യുതാനന്ദന്‍ മത്സരിക്കാന്‍ ഇല്ലാത്തതിനാല്‍ പ്രതീക്ഷയുളള മണ്ഡലമായാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തെ വിലയിരുത്തിയിരുന്നത്. അത് പരിഗണിക്കാതെയാണ് നേതൃത്വത്തിന്റെ നീക്കം.
എന്നാൽ ഈ പ്രതിഷേധങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും, ചെന്നിത്തല നേരിട്ടാണ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചതെന്നുംMalampuzha മലമ്പുഴയിൽ യുഡിഎഫ് പരിഗണിക്കുന്ന സ്ഥാനാർത്ഥി ജോൺ ജോൺ പറഞ്ഞു.
https://www.youtube.com/watch?v=uxGtfgHdGUU