Sat. Jan 18th, 2025
കോഴിക്കോട്:

വടകര മണ്ഡലത്തിൽ കെ കെ രമ ആർഎംപി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിൻ്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു, പക്ഷേ, വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ  തീരുമാനം.

പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന വിവരം. വടകരയിലേക്ക് കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ ആലോചിച്ചിട്ടേയില്ല. ദില്ലിയിലെ കൂടിയാലോചനകൾക്ക് ശേഷമാണ് കോൺ​ഗ്രസ് നേതാക്കൾ ആർഎംപിയുമായി ബന്ധപ്പെട്ടത്. ആർഎംപിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആർഎംപി നേതാക്കളെ ലീ​ഗ് അറിയിച്ചിട്ടുണ്ട്.

By Divya