Mon. Dec 23rd, 2024
പാലക്കാട്:

ബിജെപി ഒദ്യോ​ഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ ശ്രീധരൻ പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളല്ല വികസനമാണ് തൻ്റെ പ്രചാരണം. രാഷ്ട്രീയമല്ല വികസനമാണ് തൻ്റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിലാണ് തൻ്റെ പ്രതീക്ഷ. പ്രായകൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. സംസ്ഥാന ഘടകം തയ്യാറാക്കിയ സാധ്യത പട്ടിക അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപമായാലും ഇന്ന് പ്രഖ്യാപനത്തിനുള്ള സാധ്യത കുറവാണ്.

By Divya