Tue. May 13th, 2025
തൃശൂര്‍:

ചാലക്കുടിയിൽ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡന്റുമാർ രാജിവച്ചു. ചാലക്കുടിയിൽ ടി ജെ സനീഷ് കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ രാജിവച്ചത്.

ബൂത്ത് പ്രസിഡന്റുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡന്റുമാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാജിവച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥി വേണ്ടെന്നാണ് പ്രവർത്തകരുടെ ആവശ്യം. ചാലക്കുടിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. മണ്ഡലത്തിലുള്ളവരെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് എട്ട് മണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികൾ രാജി ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചത്.

By Divya