Thu. Jan 23rd, 2025
Life saving act by RPF personnel at Vasco station

 

ഓടുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് റെയിൽവേ മന്ത്രാലയം പലവട്ടം യാതക്കാർക്ക് താക്കീത് നൽകിയിട്ടുള്ളതാണ്. എന്നാൽ അത് വകവയ്ക്കാതെ ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്ന യാത്രക്കാരൻ താഴേക്ക് വീഴുന്നതും ഇയാളെ റെയിൽ‌വേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ രക്ഷിക്കുന്നതുമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

കർണാടകയിലെ വാസ്കോ സ്റ്റേഷനിലാണ് സംഭവം. 02741 വാസ്കോ-പട്ന എക്സ്പ്രസ് പ്ലാറ്റഫോമിൽ നിന്ന് എടുത്ത് മുന്നോട്ട് പോകുകയും അതിലേക്ക് ഒരു യാത്രക്കാരൻ കയറാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് പ്ലാറ്റ്ഫോമും ട്രെയിനും തമ്മിലുള്ള വിടവിലേക്ക് യാത്രക്കാരൻ വീഴുകകയായിരുന്നു. 

https://www.youtube.com/watch?v=CIpFGhYGur8

By Athira Sreekumar

Digital Journalist at Woke Malayalam