Wed. Jan 22nd, 2025
പാലക്കാട്:

മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി. ശ്രീധരൻ നാളെ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.

നാളെ വടക്കന്ത്ര വേലയാണ്. ഇതിനോടനുബനന്ധിച്ച് അവിടുത്തെ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ശ്രീധരൻ തൻ്റെ പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. കെ എസ് രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിൽ നിന്ന് ജനവിധി തേടും. അദ്ദേഹം അനൗദ്യോഗിക പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

By Divya