ന്യൂഡൽഹി:
അഞ്ചുവർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എംഎൽഎമാർ. 2016 മുതൽ 2020 വരെ നടന്ന തിരഞ്ഞെടുപ്പ് സമയങ്ങളിൽ കൂറുമാറിയവരിൽ 42 ശതമാനവും കോൺഗ്രസ് എംഎൽഎമാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇക്കാലയളവിൽ 18 ബിജെപി എംഎൽഎമാർ മറ്റു പാർട്ടികളിലേക്ക് ചേക്കേറി. സിപിഎമ്മിൽനിന്ന് അഞ്ചു എംഎൽഎമാരും സിപിഐയിൽനിന്ന് ഒരാളും പാർട്ടി വിട്ടു. അഞ്ചുവർഷത്തിനിടെ എംപിമാരും എംഎൽഎമാരുമടക്കം 433 പേരാണ് മറ്റു പാർട്ടികളിൽ ചേർന്നത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു മിക്ക കരുനീക്കങ്ങളും.
തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരാണ് പാർട്ടി വിട്ടവരിൽ ഭൂരിഭാഗവും. 405എംഎൽഎമാർ പാർട്ടി വിട്ടതിൽ 42 ശതമാനവും കോൺഗ്രസിൽനിന്നാണ്. ബിജെപി വിട്ടത് നാലു ശതമാനവും. കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും എഡിആർ റിപ്പോർട്ടിൽ പറയുന്നു.