മലപ്പുറം:
ഇന്ന് ലോക വൃക്കദിനം. ‘വൃക്കയുടെ ആരോഗ്യം എല്ലാവർക്കും എല്ലായിടത്തും, -വൃക്കരോഗ ബാധിതർക്ക് ആരോഗ്യത്തോടെയുള്ള ജീവിതം’ എന്നതാണ് ഈ വർഷത്തെ ലോക വൃക്കദിനത്തിന്റെ സന്ദേശം. ഈ ദിനച്ചില് ഒരുപാട് വൃക്കരോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മനക്കരുത്ത് നല്കുന്ന ഒരുപാട് വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്.
ഇപ്പോള്‍ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ 67കാരിയായ മറിയ എന്ന അമ്മയുടെ കഥയാണ് ഏവര്‍ക്കും പ്രദോചനം നല്‍കുന്നത്. ഭർത്താവും മൂന്ന് ആൺമക്കളുമടക്കം നാല് വൃക്കരോഗികളെ പരിചരിച്ച ഈ 67കാരിക്ക് ജീവിതത്തിൽ ഇനി പരീക്ഷണങ്ങളെ പേടിയേ ഇല്ല. വാർധക്യത്തിൽ തനിക്ക് താങ്ങാവേണ്ട മക്കൾക്കും വൃക്കരോഗം ബാധിച്ചതോടെ ഇവര്‍ക്ക് തണലായി ചേർത്തുപിടിക്കുകയാണ് മറിയുമ്മ.
തുരുമ്പോടയിലെ പരേതനായ നെച്ചിക്കാടൻ മുഹമ്മദിന്റെ ഭാര്യയാണ് മറിയ. 15 വർഷം മുമ്പ് ഭർത്താവ് മുഹമ്മദ് മരിച്ചത് വൃക്കരോഗം ബാധിച്ചാണ്.
നാലുവർഷം മുമ്പാണ് മറിയ ഉമ്മയുടെ ഇളയ മകൻ കുഞ്ഞലവിക്ക് വൃക്ക രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പരിശോധന നടത്തിയ മറ്റു മക്കളായ അബ്ദുൽ ബഷീറിനും മിർഷാദിനും രോഗം സ്ഥിരീകരിച്ചു.
ഉള്ളതെല്ലാം വിറ്റുപെറുക്കി പിന്നീട് ചികിത്സിച്ചു. കിടപ്പാടം പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് നാട്ടുകാരുടെ സഹായം തേടിയത്. മൂന്ന് മക്കളുടെയും വൃക്കകൾ മാറ്റിവെക്കാൻ 1.20 കോടി രൂപ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ, സുമനസ്സുകൾ രണ്ടര മാസംകൊണ്ട് ഇവർക്കായി സമാഹരിച്ചത് 1.45 കോടിയിലേറെ.
https://www.youtube.com/watch?v=88iEmRge09g
World Kidney Day