അന്ധനായ കുറുക്കന് വഴികാട്ടുന്ന വീൽചെയറിലെ നായ

അന്ധനായ കുരുക്കൻ നായയുടെ വീൽചെയറിന്‍റെ ശബ്​ദം ശ്രദ്ധിച്ചാണ് പിറകെ ഓടുന്നത്. പരിമിതികൾ മറികടന്ന് സൗഹൃദം പുലർത്തുന്ന ഇരുവരുടെയും വീഡിയോ ഇപ്പോൾ വൈറലാണ്.

0
414
Reading Time: < 1 minute

 

പരിമിതികൾ മറികടന്ന് സൗഹൃദം പുലർത്തുന്ന ഒരു നായയുടെയും കുറുക്കന്റെയും വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇവർ തമ്മിലുള്ള അപൂർവ്വ സൗഹൃദം കണ്ട് അമ്പരക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. രണ്ടു കാലുകളുടെ ചലനശേഷി നഷ്​ടപ്പെട്ട്​ വീൽചെയറിൽ കഴിയുന്ന നായുടെയും കണ്ണുകാണാത്ത കുറുക്കന്‍റെയുമാണ്​ ഈ അപൂർവ സൗഹൃദം.

ജാക്കിന്‍റെ വീൽചെയറിന്‍റെ ശബ്​ദം ശ്രദ്ധിച്ചാണ്​ പംകിന്‍റെ യാത്ര. വീൽചെയറിന്റെ ശബ്​ദംകേസ്​ ജാക്കിന്‍റെ പിറകെ ​ഓടുന്ന പംകിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. പംകിന്‍റെ സംരക്ഷകനാണ്​ ജാക്ക്​. മറ്റു പൂച്ചകളൊ നായ്​ക്കളൊ അടുത്ത്​ വരികയാണെങ്കിൽ ജാക്ക്​ പംകിന്​ മുന്നറിയിപ്പ്​ നൽകും. കൂടാതെ ജാക്കിന് ഒപ്പമെത്താൻ പംകിന്​ സാധിക്കാതെ വന്നാൽ അടുത്തെത്തുന്നതുവരെ ജാക്ക്​ കാത്തിരിക്കും -മൃഗങ്ങളുടെ ഉടമ പറയുന്നു.

https://www.youtube.com/watch?v=tG_JK_kiLag

Advertisement